യൂത്ത് സി. എൽ. സി. എന്നറിയപ്പെടുന്ന “ക്രിസ്റ്റ്യൻ ലൈഫ് കമ്മ്യൂണിറ്റി” എന്ന യുവജനങ്ങളുടെ കൂട്ടായ്മ തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക പള്ളിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നവരാണ്. “മറിയം വഴി ക്രിസ്തുവിലേക്ക്” എന്ന സി. എൽ. സി. യുടെ മുദ്രാവാക്യം മുറുകെ പിടിച്ചുകൊണ്ടാണ് ഈ യുവജനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും. ഏത് ചെറിയ പ്രവൃത്തിയിലും ദൈവത്തെ കാണുക എന്നുള്ളതായിരുന്നു വിശുദ്ധ ഇഗ്നേഷ്യസിന്റെ കാഴ്ചപ്പാട്. സി.എൽ.സി. യുടെ സ്ഥാപകനായ ഈ വിശുദ്ധന്റെ അതേ കാഴ്ചപ്പാടിലൂടെ തന്നെയാണ് യൂത്ത് സി. എൽ. സി. അംഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നത്. എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച യൂത്ത് സി. എൽ. സി. അംഗങ്ങൾ ഒത്തുചേരാറുണ്ട്. വൈദികരുടെയും ആനിമേറ്റേഴ്സിന്റേയും നേതൃത്വത്തിൽ പല സാമൂഹിക പ്രവർത്തനങ്ങളിലും ഈ യുവജന കൂട്ടായ്മ പങ്കുചേരാറുണ്ട്.