ഭാരത ക്രൈസ്തവസഭയുടെ ഈറ്റില്ലമാണ് ഇന്നത്തെ തൃശ്ശൂർ ജില്ല. ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹായുടെ പാദസ്പർശമേറ്റ പുണ്യസ്ഥലങ്ങൾ ഈ ജില്ലയിൽപ്പെടുന്നു. ശക്തൻ തമ്പുരാൻ മഹാരാജാവാണ് തൃശൂർ പട്ടണത്തിന്റെ ശില്പി. പട്ടണ വികസനത്തിനായി അദ്ദേഹം എ. ഡി. 1794-ൽ 52 ക്രൈസ്തവ കുടുംബങ്ങളെ സമീപപ്രദേശങ്ങളിൽ നിന്നു കൊണ്ടുവന്നു കുടിപ്പാർപ്പിച്ചു. തൃശ്ശൂർ കേരളത്തിന്റെ സാംസ്കാരിക-വാണിജ്യ കേന്ദ്രമാകാൻ ഇതു സഹായകമായി. 1814-ലാണ് തൃശ്ശൂർപട്ടണത്തിലെ ആദ്യത്തെ കത്തോലിക്ക ദൈവാലയവും ഇടവകയും സ്ഥാപിതമായത്.
എന്നാൽ ചരിത്രവിഗതികളിൽ ദൈവാലയം കത്തോലിക്കർക്കു നഷ്ടപ്പെട്ടു. അതിനുപകരം പട്ടണത്തിന്റെ മധ്യഭാഗത്തു തന്നെ പുതിയൊരു ദൈവാലയം പണിയുവാൻ തൃശ്ശൂരിലെ കത്തോലിക്കർ ആഗ്രഹിച്ചു. 1925 ഒക്ടോബർ 10-നു മാർ ഫ്രാൻസിസ് വാഴപ്പള്ളി ഇപ്പോഴത്തെ ദൈവാലയത്തിനു മുമ്പിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടത്തിൽ താൽക്കാലിക സംവിധാനങ്ങൾ ചെയ്ത് പുതിയ ദൈവാലയത്തിന് ആരംഭം കുറിച്ചു. 1929 ഡിസംബർ 21-നു പുത്തൻപള്ളിയുടെ ശിലാസ്ഥാപനം നടന്നു. ഗോഥിക് ശില്പ മാതൃകയിലുള്ള, ഏഷ്യയിലെ തന്നെ പ്രശസ്തവും, വലുതും, സുന്ദരവുമായ ഈ ദൈവാലയത്തിന്റെ ഒന്നാംഘട്ടം പണി പൂർത്തീകരിക്കുവാൻ 11 വർഷത്തെ തീവ്ര പ്രയത്നം വേണ്ടിവന്നു. വ്യാകുലമാതാവിന്റെ നാമധേയത്തിലുള്ള ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കർമ്മം 1940 നവംബർ 24-നു മാർ ഫ്രാൻസിസ് വാഴപ്പള്ളി നിർവഹിച്ചു.
1978 സെപ്റ്റംബർ 17-ന് ഇടവകയായും 1980 ആഗസ്റ്റ് 1-നു ഫൊറോനയായും ഈ ദൈവാലയത്തെ മാർ ജോസഫ് കുണ്ടുകുളം പിതാവ് ഉയർത്തി. 1986 ഫെബ്രുവരി 7-നു ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ഈ ഇടവക അതിർത്തിയിൽ വച്ചു നൽകപ്പെട്ട സ്വീകരണം ചരിത്ര സംഭവമായി. 1987 ആഗസ്റ്റ് 23-നു തൃശ്ശൂർ അതിരൂപത ശതാബ്ദി സ്മാരകമായി ഈ ദൈവാലയത്തിൽ നിത്യാരാധന കർദ്ദിനാൾ സൈമൺ ഡി ലൂർദ്ദ് സ്വാമി ഉദ്ഘാടനം ചെയ്തു. 1992 ഏപ്രിൽ 25-നു ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ദൈവാലയത്തെ ബസിലിക്കയായി ഉയർത്തി. ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മം മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറ 1992 മെയ് 20-നു നിർവഹിച്ചു. 2001 സെപ്റ്റംബർ 15-നു അതിരൂപത മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയെ തീർത്ഥ കേന്ദ്രമായി പ്രഖ്യാപിച്ചു.
2004 ജനുവരി 7-നു റോമിലെ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ ഇഗ്നാസ് ദാവൂദ് മൂസ ആശീർവദിച്ചു ഉദ്ഘാടനം ചെയ്ത ദൈവാലയത്തിന്റെ പിൻഭാഗത്തെ മണിമാളിക (ബൈബിൾ ടവർ) 2006 ഡിസംബർ 3-ന് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ മോസ്റ്റ് റവ. ഡോ. പേദ്രോ ലോപസ് ക്വിന്റാന ദൈവജനത്തിനായി തുറന്നുകൊടുത്തു.
ഗലീലി, നസ്രത്ത്, ജറുസലേം, ബത്-ലെഹം എന്നിങ്ങനെ നാലു മേഖലകളിലായി 15 കുടുംബക്കൂട്ടായ്മകളാണ് ഡോളേഴ്സ് ബസിലിക്ക ഇടവകയിലുള്ളത്.
ഗലീലി മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥ ലൂർദ്ദ് മാതാവാണ് (തിരുനാൾ: ഫെബ്രുവരി 11). ബെന്നറ്റ് റോഡിനോടു ചേർന്ന പ്രദേശങ്ങളിലെ 52 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും ഒന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 3:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ഗലീലി മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ ശ്ലീഹന്മാരിലൊരുവനായ വി. യൂദാ തദേവൂസാണ് (തിരുനാൾ: ഒക്ടോബർ 28). സി. ആർ. ഇയ്യുണ്ണി റോഡിനോടു ചേർന്ന പ്രദേശങ്ങളിലെ 66 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും ഒന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ഗലീലി മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. മാർട്ടിൻ ഡി പോറസാണ് (തിരുനാൾ: നവംബർ 3). സനാതന മിഷൻ റോഡിനോടു ചേർന്ന പ്രദേശങ്ങളിലെ 54 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും ഒന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
നസ്രത്ത് മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. സെബസ്ത്യാനോസാണ് (തിരുനാൾ: ജനുവരി 20). കൃപാതീർത്ഥം കോൺവെന്റിനോടു ചേർന്ന പ്രദേശങ്ങളിലെ 50 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
നസ്രത്ത് മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. യൗസേപ്പിതാവാണ് (തിരുനാൾ: മാർച്ച് 19). മൈക്രോവേവ് സ്റ്റേഷനോടു ചേർന്ന പ്രദേശങ്ങളിലെ 62 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 5:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
നസ്രത്ത് മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥ പരി. അമലോത്ഭവ മാതാവാണ് (തിരുനാൾ: ഡിസംബർ 8). സെമിത്തേരി ലെയിനിന്റെ വടക്കുഭാഗത്തുള്ള 39 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 5:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
നസ്രത്ത് മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. പൗലോസ് ശ്ലീഹയാണ് (തിരുനാൾ: ജൂൺ 29). ബഥേൽ ലൈനിനോടു ചേർന്ന പ്രദേശങ്ങളിലെ 40 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ജറസലേം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമ പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ളതാണ് (തിരുനാൾ: പന്തകുസ്ത കഴിഞ്ഞുവരുന്ന ഞായർ). സ്വരാജ് റൗണ്ടും വടക്കേ ബസ് സ്റ്റാന്റും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ 61 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 5:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ജറുസലേം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. അഗസ്തീനോസാണ് (തിരുനാൾ: ആഗസ്റ്റ് 28). കൊക്കാല പ്രദേശത്തിലെ 60 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 3:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ജറുസലേം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥ വി. അൽഫോൺസമ്മയാണ് (തിരുനാൾ: ജൂലൈ 28). ടി. ബി. റോഡിനു തെക്കുവശം സെന്റ് ജോസഫ് സ്കൂളിനോടു ചേർന്ന പ്രദേശങ്ങളിലെ 34 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ജറുസലേം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. ഡോൺ ബോസ്കോയാണ് (തിരുനാൾ: ജനുവരി 31). ടി. ബി. റോഡിനു തെക്കുവശം IMA ഹാളിനോടു ചേർന്ന പ്രദേശത്തിലെ 26 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ബെത്-ലെഹം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമ തിരുക്കുടുംബത്തിന്റെ നാമധേയത്തിലുള്ളതാണ് (തിരുനാൾ: ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച). ഇക്കണ്ട വാര്യർ റോഡ്, പള്ളിക്കുളം പ്രദേശങ്ങളിലെ 29 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ചകളിൽ വൈകീട്ട് 6:30-നാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ബെത്-ലെഹം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമ ഈശോയുടെ തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ളതാണ് (തിരുനാൾ: ശ്ലീഹാക്കാലത്തിലെ മൂന്നാം വെള്ളി). എരിഞ്ഞേരി അങ്ങാടി പ്രദേശത്തിലെ 51 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 3:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ബെത്-ലെഹം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥ വി. കൊച്ചുത്രേസ്യയാണ് (തിരുനാൾ: ഒക്ടോബർ 31). ബസിലിക്ക ദൈവാലയത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തുള്ള പ്രദേശത്തിലെ 33 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 4:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
ബെത്-ലെഹം മേഖലയിൽ ഉൾപ്പെടുന്ന ഈ കുടുംബക്കൂട്ടായമയുടെ മദ്ധ്യസഥൻ വി. തോമാസ് ശ്ലീഹയാണ് (തിരുനാൾ: ജൂലൈ 3). ബസിലിക്ക ദൈവാലയത്തിന്റെ തെക്കു കിഴക്കേ ഭാഗത്തുള്ള പ്രദേശത്തിലെ 39 ഭവനങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിൽ ഉള്ളത്. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാചകളിൽ ഉച്ചകഴിഞ്ഞ് 5:00 മണിയ്ക്കാണ് കുടുംബക്കൂട്ടായ്മ സമ്മേളനം നടത്തുന്നത്.
പ്രണിധാന പ്രവർത്തന സമന്വയത്തിലൂടെ ആത്മവിശുദ്ധിയും ദൈവജനത്തിന്റെ, വിശിഷ്യ, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാകരസമുദ്ധാരണവും എന്ന സ്ഥാപകസിദ്ധിയോടെ ആരംഭിച്ച കർമ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ തൃശൂർ നിർമ്മല പ്രോവിൻസിൻറ കീഴിൽ മുണ്ടുപാലം അവന്യു റോഡിൽ 1985 ൽ ആരംഭിച്ച കൃപാതീർത്ഥം മഠം, പ്രോവിൻസിന്റെ പ്രാർത്ഥനാ ഭവനമാണ്. പ്രോവിൻസിലെ സിസ്റ്റർമാർ വ്യക്തിപരമായ പ്രാർത്ഥനക്കായി സമയം ചെലവഴിക്കാൻ ഇവിടെ വരുന്നു. ഈ ഭവനത്തിൽ ഇപ്പൊൾ 7 അംഗങ്ങൾ ഉണ്ട്. ഭവനത്തിൽ ഉള്ളവർ പ്രാർത്ഥനക്കും കുടുംബസന്ദർശനത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇടവകയോടുചേർന്ന് സിസ്റ്റർമാർ കുടുംബ സമ്മേളനത്തിന് പോകാറുണ്ട്. വിശുദ്ധരാകുക, മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റർമാർ ഈ ഭവനത്തിൽ ആയിരിക്കുന്നു. ഫോൺ നമ്പർ 9961633834
കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലെ മരിയ പ്രോവിൻസിൽ ഉൾപ്പെട്ട സെന്റ് അഗസ്റ്റിന്റെ നാമധേയത്തിലുള്ള ഈ ഭവനം 1945 ആഗസ്റ്റ് 24 നാണ് സ്ഥാപിതമായത്. ക്രൂശിതനായ ഈശോയുമായി താദാത്മ്യം പ്രാപിച്ച് അവിടുത്തെ കരുണാർദ്ര സ്നേഹം സാധുജനങ്ങൾക്ക് പങ്കുവെച്ച് അവരുടെ സമഗ്ര വിമോചനം സാധ്യമാക്കുകയാണ് ഈ സന്യാസിനി സമൂഹത്തിന്റെ സിദ്ധി. അതോടൊപ്പം അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ആതുരായവരെ ഉദ്ധരിക്കുക എന്നതും സ്ഥാപക പിതാവ് ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ലക്ഷ്യമായിരുന്നു.
ഈയൊരു ലക്ഷ്യത്തോടെയാണ്, ഈ ഭവനത്തോടു ചേർന്നു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനത്തിന് (St. Augustine’s L.P. School) തുടക്കം കുറിച്ചത്. വിദ്യാഭ്യാസ പ്രേഷിതത്വം കുടുംബ പ്രേഷിതത്വം എന്നീ പ്രേഷിത പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിവരുന്നു. കൂടാതെ ഇടവക ദേവാലയമായ ബസിലിക്ക പള്ളിയിൽ നിന്നും അകന്നു കിടക്കുന്ന ഈ ഭാഗത്തെ ഇടവക ജനങ്ങൾക്കായി എല്ലാദിവസവും വിശുദ്ധ കുർബ്ബാനയും ഞായറാഴ്ചകളിൽ ഏഴാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾക്കു വിശ്വാസ പരിശീലനവും നടന്നുവരുന്നു. ഇപ്പോൾ ഏകദേശം 10 അംഗങ്ങളാണ് ഈ ഭവനത്തിനുള്ളത്. ഫോൺ നമ്പർ 9633367188, 04872-422076
“വിശുദ്ധരാകുക, മറ്റുള്ളവരെ വിശുദ്ധിയിലേക്കു നയിക്കുക” എന്ന സി. എം. സി. സ്ഥാപകസിദ്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, 1996 ജൂലൈ 16 നു തൃശ്ശൂർ നഗരത്തിൽ മുണ്ടുപാലം, കാർമ്മൽ പാർക്ക് സ്ട്രീറ്റിൽ സ്ഥാപിതമായ കാർമ്മൽ ശാന്തിധാം ഭവനം, കൗൺസിലിംഗ് ശുശ്രൂഷയിലൂടെ അനേകർക്ക് മാനസിക സൗഖ്യവും, ആത്മീയ ഉണർവും, ജീവിതത്തിനു പ്രതീക്ഷയും നൽകി പ്രവർത്തിച്ചു വരുന്നു. സമർപ്പിതർക്കായി ഒരു വർഷത്തേക്കുള്ള Psycho-Spiritual Renewal & Counselling Diploma Course ഉം, അല്മായർക്കായി കൗൺസിലിംഗ് പരിശീലന ക്ലാസുകളും നൽകി വരുന്നു. ഞായറാഴ്‌ചകളിൽ വി. കുർബാന സ്വീകരണത്തിനു സഹായിച്ചും, കുടുംബസമ്മേളന കൂട്ടായ്മകളിൽ സംബന്ധിച്ചും, ഭവനസന്ദർശനങ്ങൾ നടത്തിയും ഈ ഭവനം ഇടവകയോടു ചേർന്നു പ്രവർത്തിച്ചു വരുന്നു. 6 അംഗങ്ങളുള്ള ഈ ഭവനത്തിൽ സിസ്റ്റർ പ്രസീലയാണ് ഇപ്പോഴത്തെ സുപ്പീരിയർ. ഫോൺ നമ്പർ 9961004679
സമരിറ്റൻ സന്യാസിനി സഭയുടെ സ്ഥാപക പിതാവ്, ദിവംഗതനായ മോൺ. ചിറ്റിലപ്പിള്ളി അച്ചനാണ് 1969 ജനുവരി 25 -ന് തൃശ്ശൂരിൽ ഔർ ലേഡീസ് സെന്റർ സ്ഥാപിച്ചത്. ഇവിടുത്തെ പ്രധാന പ്രവർത്തന മേഖലകൾ പ്രിൻറിംഗ് പ്രസ്, തയ്യൽ & ക്രാഫ്റ്റ് പഠിപ്പിക്കൽ, നഴ്സറി ക്ലാസുകൾ, ഗേൾസ് ഹോസ്റ്റൽ എന്നിവയാണ്. സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സഹായകമാകുന്ന ഒരു സ്ഥാപനമായിട്ടാണ് ഇതിനെ കാണുന്നത്. രണ്ട് പ്രൊവിൻസുകളാണ് ഈ സന്യാസ സമൂഹത്തിന് (Congregation of Samaritan Sisters, CSS) ഉള്ളത്: സൗത്ത് ഇന്ത്യയിൽ സ്നേഹോദയ പ്രൊവിൻസും, നോർത്തിന്ത്യയിൽ സ്നേഹാരാം പ്രൊവിൻസും. യേശുവിന്റെ കരുണാർദ്ര സ്നേഹം ആവശ്യമായിരിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ചു രോഗികൾ, പാവപ്പെട്ടവർ, ക്ലേശിതർ, തുടങ്ങിയവർക്ക് സ്നേഹനിർഭരമായ ശുശ്രൂഷയിലൂടെ പകർന്നു കൊടുക്കുക എന്നതാണ് ലക്ഷ്യം. ബസിലിക്ക ഇടവകയിലെ വിവിധ പ്രവർത്തനങ്ങളിൽ, വിശിഷ്യ കുടുംബകൂട്ടായ്മാ സമ്മേളനങ്ങൾ, വിശ്വാസ പരിശീലനം എന്നിവയിൽ ഇവിടുത്തെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. 12 അംഗങ്ങളുള്ള ഈ ഭവനത്തിലെ ഇപ്പോഴത്തെ മദർ സുപ്പീരിയർ സിസ്റ്റർ എൽസി ബാപ്റ്റിസ്റ്റയാണ്. ഫോൺ നമ്പർ 9495469221
വടക്കേ ഇന്ത്യയുടെ മിഷൻ ഹൗസ് ആയി ഉദയനഗർ, മൈലിപ്പാടത്ത് 2010 ജൂലൈ 19-ാംതീയതി പ്രേക്ഷിത ഭവൻ സ്ഥാപിതമായി. രണ്ടു സിസ്റ്റേഴ്സ് മാത്രമായിട്ടാണ് സമരിറ്റൻ പ്രേക്ഷിത ഭവൻ മുമ്പോട്ട് പോയിരുന്നത്. ഈ ഭവനത്തിന്റെ പ്രധാന ഉദ്ദേശ്യം മിഷൻ പ്രദേശങ്ങളിൽ നിന്നും അവധിക്കായി വരുന്ന സിസ്റ്റേഴ്സിനു വരാനും പോകാനുമുള്ള സൗകര്യത്തിനു വേണ്ടിയുള്ള ഒരിടം എന്നതാണ്. അതോടൊപ്പം, രോഗികളായിട്ടുള്ള സിസ്റ്റേഴ്സിനു വിദഗ്ധ ചികിത്സയ്ക്കുള്ള എളുപ്പത്തിനു വേണ്ടിയും, പഠിക്കുന്ന സിസ്റ്റേഴ്സിന് താമസ സൗകര്യത്തിനു വേണ്ടിയും കൂടിയാണ് ഈ ഭവനം നിലകൊള്ളുന്നത്. ഇടവകയിൽ ഭവന സന്ദർശവും രോഗീ സന്ദർശനവും നടത്താറുണ്ട്. കൂടാതെ, ദൈവാലയത്തിൽ വിശുദ്ധ കുർബാന സ്വീകരണത്തിനും കുടുംബ കൂട്ടായ്മകളുടെ നടത്തിപ്പിനും സഹായിക്കുകയും ചെയ്യുന്നു. അഞ്ച് അംഗങ്ങളുള്ള ഈ ഭവനത്തിലെ ഇപ്പോഴത്തെ സുപ്പീരിയർ സിസ്റ്റർ ലിറ്റിജോൺ CSS ആണ്. ഫോൺ നമ്പർ 8907500767
1907 ജനുവരി 30 -നാണ് ഈ ഭവനം ആരംഭിച്ചത്. പ്രണിധാന പ്രവർത്തന സമന്വയത്തിലൂടെ ആത്മവിശുദ്ധിയും, ദൈവജനത്തിന്റെ, വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാകര സമുദ്ധാരണവും എന്നതാണ് സ്ഥാപക സിദ്ധി അഥവാ കാരിസം. ഈ മഠത്തിൽ 26 സന്യാസിനികളും മൂന്ന് അർത്ഥിനികളുമുണ്ട്. 41 -ാമത്തെ മഠാധിപയായി ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത് സിസ്റ്റർ ആൻലിനാണ്. പുത്തൻപള്ളി ഇടവക ദേവാലയത്തിൽ വിശ്വാസ പരിശീലരംഗത്തും, കുടുംബസന്ദർശന രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങളുടെ ഭക്തസംഘടനകൾക്ക് നേതൃത്വം നല്കുന്നതിലൂടെയും, വി. കുർബാന സ്വീകരണത്തിനായി കുഞ്ഞുങ്ങളെ ഒരുക്കുന്നതിലൂടെയും ഇടവക ജനത്തോടു ബന്ധപ്പെട്ട് നിൽക്കുന്നു. ഫോൺ നമ്പർ 8281921249.
ഭോപ്പാൽ സി. എം. ഐ. സെന്റ് പോൾ പ്രൊവിൻസിന്റെ ഒരു മിഷൻ ട്രാൻസിറ്റ് ഹൗസാണ് സാഗർ ഭവൻ. തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സ് റോഡിനോടു ചേർന്നു സ്ഥിതിചെയ്യുന്ന ഈ ഭവനം 1987 ലാണ് സ്ഥാപിതമായത്. പ്രൊവിൻസിലെ അസുഖ ബാധിതരോ വൃദ്ധരോ ആയ വൈദികർക്കുള്ള ഒരു വിശ്രമ കേന്ദ്രമായാണ് ഇതു പ്രവർത്തിക്കുന്നത്. അജപാലന ശുശ്രൂഷകളിലൂടെയും, ദൈവവിളി പ്രോത്സാഹനത്തിലൂടെയും, ക്ലിനിക്കൽ കൗൺസിലിംഗിലൂടെയും ഈ ഭവനം ഇടവകയോടു ചേർന്നു പ്രവർത്തിക്കുന്നു. ഈ ഭവനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. ആന്റണി തട്ടിൽ CMI ആണ്. ഫോൺ നമ്പർ 7907959872
തൃശ്ശൂർ നഗരമദ്ധ്യത്തിലുള്ള പ്രശസ്തമായ സെന്റ് മേരീസ് കലാലയത്തിൽ സേവനം ചെയ്യുന്ന സി. എം. സി. സന്യാസിനികൾക്കായുള്ള താമസ സൗകര്യം എന്ന നിലയിലാണ് 1965 ജൂൺ 20 നു തൃശൂർ സെന്റ് മേരിസ് കോൺവെന്റ് സ്ഥാപിതമായത്. തൃശൂർ നിർമ്മല പ്രൊവിൻസിന്റെ കീഴിലുള്ള 24 സിസ്റ്റേഴ്സ് ആണ് ഇവിടെ അംഗങ്ങളാണുള്ളത്. പ്രണിധാന പ്രവർത്തന സമന്വയത്തിലൂടെ ആത്മവിശുദ്ധിയും, ദൈവജനത്തിന്റെ, വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാകര സമുദ്ധാരണവും എന്നതാണല്ലോ സി. എം. സി. മക്കളുടെ സ്ഥാപകസിദ്ധി. സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൽ നിന്നും ഈ കാരിസം സ്വീകരിച്ച് സെന്റ് മേരീസ് കോളേജ്, സേക്രഡ് ഹാർട്ട് സ്കൂൾ, സെന്റ് ആൻസ് സ്കൂൾ എന്നിങ്ങനെ നഗരത്തിലെ 3 പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവിടുത്തെ അംഗങ്ങൾ പഠിപ്പിക്കുകയും അഡ്മിനിസ്ട്രേഷൻ നടത്തുകയും ചെയ്യുന്നു. കൂടാതെ ഇടവക സമൂഹത്തോട് ചേർന്നു വിശ്വാസ പരിശീലനം, കുടുംബ സമ്മേളനം എന്നിവയിലും സഹായിച്ചു വരുന്നു. ഈ മഠത്തിന്റെ ഇപ്പോഴത്തെ സുപ്പീരിയർ സിസ്റ്റർ മരിയ ജ്യോതിയാണ്. ഫോൺ നമ്പർ 8137910811.
Sl.No. | Name | Year |
---|---|---|
1 | റവ. ഫാ. സേവ്യർ അക്കര | 1927-1930 |
2 | റവ. ഫാ. ജോർജ്ജ് മാളിയേക്കൽ | 1929-1930 |
3 | റവ. ഫാ. സെബാസ്റ്റ്യൻ ചിറയത്ത് | 1930-1931 |
4 | റവ. ഫാ. ജോർജ്ജ് പാലയൂർ | 1930-1941 |
5 | റവ. ഫാ. മാത്യു മുരിങ്ങാത്തേരി | 1930 |
6 | റവ. ഫാ. ജോൺ ചിറയത്ത് | 1931-1932 |
7 | റവ. ഫാ. അബ്രാഹം വടാശ്ശേരി | 1933-1936 & 1941-1942 |
8 | റവ. ഫാ. ജോൺ താണിക്കൽ | 1934-1935 |
9 | റവ. ഫാ. ജോസഫ് പുളിക്കൻ | 1934-1935 |
10 | റവ. ഫാ. സിറിയക് മേനാച്ചേരി | 1934-1935 |
11 | റവ. ഫാ. ജേക്കബ് ചൊവ്വല്ലൂർ | 1936-1937 |
12 | റവ.ഫാ. ജോൺ പ്ലാശ്ശേരി | 1937-1945 |
13 | റവ. ഫാ. ആൻറണി അക്കര | 1938-1945 |
14 | റവ. ഫാ. ജോസഫ് ചുങ്കത്ത് | 1938 |
15 | റവ. ഫാ. അബ്രാഹം കിഴക്കൂടൻ | 1942-1955 |
16 | റവ. ഫാ. ജേക്കബ് മാഞ്ഞൂരാൻ | 1944-1946 & 1962-1966 |
17 | റവ. ഫാ. ജോൺ ചെറുനിലം | 1944 |
18 | റവ. ഫാ. അഗസ്റ്റിൻ തട്ടിൽ | 1945-1949 |
19 | റവ. ഫാ. ജോർജ്ജ് വലിയവീട്ടിൽ | 1946-1947 |
20 | റവ. ഫാ. പോൾ ചിറ്റിലപ്പിള്ളി | 1946-1947 |
21 | റവ. ഫാ. ആൻറണി വെള്ളാനിക്കാരൻ | 1947-1950 |
22 | റവ. ഫാ. ജോൺ മാളിയേക്കൽ | 1949-1954 |
23 | റവ. ഫാ. ജെയിംസ് ഇളങ്കുന്നപ്പുഴ | 1953-1954 & 1956-1960 |
24 | റവ. ഫാ. പോൾ ചാലിശ്ശേരി | 1954-1955 |
25 | റവ. ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി | 1955-1956 |
26 | റവ. ഫാ. ജോസഫ് കിഴക്കുംതല | 1955-1956 |
27 | റവ. ഫാ. ആൻറണി അക്കരക്കാരൻ | 1956-1962 |
28 | റവ. ഫാ. ജോർജ്ജ് കണ്ണാത്ത് | 1960-1962 |
29 | റവ. ഫാ. സെബാസ്‌റ്റ്യൻ അറയ്ക്കൽ | 1960 |
30 | റവ. ഫാ. പോൾ മാറോക്കി | 1961 |
31 | റവ. ഫാ. ആൻറണി ചിറയത്ത് | 1962-1964 |
32 | റവ. ഫാ. ആൻറണി ചാലയ്ക്കൽ | 1962 |
33 | റവ. ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി | 1962 |
34 | റവ. ഫാ. ലൂയിസ് തറയിൽ | 1964-1965 |
35 | റവ. ഫാ. മാർ ജെയിംസ് പഴയാറ്റിൽ | 1964 |
36 | റവ. ഫാ. ജോസ് തെക്കേക്കര | 1965-1967 |
37 | റവ. ഫാ. മാർ ജോസഫ് ഇരിമ്പൻ | 1966 |
38 | റവ. ഫാ. മാർ ജോർജ്ജ് പാനികുളം | 1967-1968 |
39 | റവ. ഫാ. ആൻറണി പാറോക്കാരൻ | 1967-1971 |
40 | റവ. ഫാ. സിൽവസ്റ്റർ ഏഴുമല | 1968-1969 |
41 | റവ. ഫാ. സൈമൺ എടക്കുളത്തൂർ | 1969-1972 |
42 | റവ. ഫാ. ഫ്രാൻസീസ് എടക്കുളത്തൂർ | 1969 |
43 | റവ. ഫാ. ജോസഫ് ചിറ്റിലപ്പിള്ളി | 1971-1973 |
44 | റവ. ഫാ. ലോറൻസ് ഒലക്കേങ്കൽ | 1972-1974 |
45 | റവ. ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് | 1973-1974 |
46 | റവ. ഫാ. ആൻറണി പൊറുത്തൂർ | 1974-1976 |
47 | റവ. ഫാ. ജോർജ്ജ് മാനാടൻ | 1974-1976 |
48 | റവ. ഫാ. പോൾ അമ്പൂക്കൻ | 1976-1977 |
49 | റവ. ഫാ. തോമസ് പഞ്ഞിക്കാരൻ | 1976-1979 |
50 | റവ. ഫാ. ആന്റോ പാറേക്കാടൻ | 1977-1978 |
51 | റവ. ഫാ. വർഗ്ഗീസ് കോയിക്കര | 1977-1978 |
52 | റവ. ഫാ. ജോർജ്ജ് പാലമറ്റം | 1978-1979 |
53 | റവ. ഫാ. ജോസ് മാതേയ്ക്കൽ | 1979-1980 |
54 | റവ. ഫാ. ജേക്കബ് പുലിക്കോട്ടിൽ | 1979-1981 |
55 | റവ. ഫാ. ജോസഫ് കാക്കശ്ശേരി | 1979 |
56 | റവ. ഫാ. മാർ ബോസ്കോ പുത്തൂർ | 1979 |
57 | റവ. ഫാ. സിറിയക് വടക്കൻ | 1979 |
58 | റവ. ഫാ. പയസ് ചെർപ്പണത്ത് | 1980-1981 |
59 | റവ. ഫാ. അൽഫോൻസ് പുലിക്കോട്ടിൽ | 1981-1982 |
60 | റവ. ഫാ. ആൻറണി ചിറ്റിലപ്പിള്ളി | 1981-1982 |
61 | റവ. ഫാ. ആൻറണി തെക്കിനിയത്ത് | 1981-1984 |
62 | റവ. ഫാ. ചാൾസ് ചുങ്കത്ത് | 1982-1983 |
63 | റവ. ഫാ. ജോസ് അറങ്ങാശ്ശേരി | 1983-1984 |
64 | റവ. ഫാ. ലൂയിസ് എടക്കളത്തൂർ | 1984-1986, 2010-2013 |
65 | റവ. ഫാ. ലൂയിസ് എടക്കളത്തൂർ | 1984-1986 |
66 | റവ. ഫാ. ആൻറണി ഐനിക്കൽ | 1984-1988 |
67 | റവ. ഫാ. ആന്റോ ചിറമ്മൽ | 1986-1987 |
68 | റവ. ഫാ. ജോളി ചിറമ്മൽ | 1986-1987 |
69 | റവ. ഫാ. ഫ്രാൻസിസ് മുട്ടത്ത് | 1987-1988 |
70 | റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ | 1988-1989 |
71 | റവ. ഫാ. സെബാസ്റ്റ്യൻ പേരൂട്ടിൽ | 1988-1991 |
72 | റവ. ഫാ. പോൾ തേയ്ക്കാനത്ത് | 1989-1990 |
73 | റവ. ഫാ. ഷാജൻ തേർമഠം | 1990-1991 |
74 | റവ. ഫാ. ജോസ് ചാലയ്ക്കൽ | 1991-1992 |
75 | റവ. ഫാ. ഡേവിസ് ചിറമ്മൽ | 1991-1992 |
76 | റവ. ഫാ. ജോസഫ് പുളിക്കൻ | 1991-1994 |
77 | റവ. ഫാ. ആന്റോ എടക്കളത്തൂർ | 1992-1993 |
78 | റവ. ഫാ. ജോൺസൺ പാറേക്കാട്ടിൽ | 1992-1993 |
79 | റവ. ഫാ. ജോജു ആളൂർ | 1993-1995 |
80 | റവ. ഫാ. ജേക്കബ് ചിറയത്ത് | 1994-1997 |
81 | റവ. ഫാ. ജോസഫ് പാറച്ചാലിൽ | 1995-1996 |
82 | റവ. ഫാ. ഷാജു ഊക്കൻ | 1995-1996 |
83 | റവ. ഫാ. പീറ്റർ വെട്ടിക്കാനാംകുടി OFM | 1996-1997 |
84 | റവ. ഫാ. ബാബു ചേലപ്പാടൻ | 1996-1998 |
85 | റവ. ഫാ. ജോൺസൺ കുണ്ടുകുളം | 1997-1998 |
86 | മാർ ആൻഡ്രൂസ് താഴത്ത് | 1997-2003 |
87 | റവ. ഫാ. ജോൺസൺ ഊക്കൻ | 1998-1999 |
88 | റവ. ഫാ. തോമസ് വടക്കൂട്ട് | 1998-1999 |
89 | റവ. ഫാ. ജോബ് വടക്കൻ | 1999-2000 |
90 | റവ. ഫാ. രാജു കൊക്കൻ | 1999-2000 |
91 | റവ. ഫാ. പ്രിൻസ് പൂവ്വത്തിങ്കൽ | 2000-2001 |
92 | റവ. ഫാ. ഷാജു ചിറയത്ത് | 2000-2001 |
93 | റവ. ഫാ. മാത്യു വെട്ടത്ത് | 2001-2002 |
94 | റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി | 2001-2002 |
95 | റവ. ഫാ. ഡെന്നി താണിക്കൽ | 2002-2002 |
96 | റവ. ഫാ. ജോയ് പുത്തൂർ | 2002-2003 |
97 | റവ. ഫാ. ബിജോ ചാലിശ്ശേരി | 2002-2003 |
98 | റവ. ഫാ. ജിയോ തെക്കിനിയത്ത് | 2003-2004 |
99 | റവ. ഫാ. റാഫേൽ വടക്കൻ | 2003-2007 |
100 | റവ. ഫാ. ആൻറണി കുരുതുകുളങ്ങര | 2004-2005 |
101 | റവ. ഫാ. വർഗ്ഗീസ് എടക്കളത്തൂർ | 2004-2005 |
102 | റവ. ഫാ. തോമസ് എടക്കളത്തൂർ | 2005-2006 |
103 | റവ. ഫാ. സുനിൽ ചിരിയങ്കണ്ടത്ത് | 2005-2006 |
104 | റവ. ഫാ. അലക്സ് മരോട്ടിക്കൽ | 2006-2007 |
105 | റവ. ഫാ. ലിൻസൺ തട്ടിൽ | 2006-2007 |
106 | റവ. ഫാ. ജോജു ചിരിയങ്കണ്ടത്ത് | 2007-2008 |
107 | റവ. ഫാ. ജോബി കടപ്പൂരാൻ | 2007-2008 |
108 | മോൺ. ജോർജ്ജ് മാനാടൻ | 2007-2010 |
109 | റവ. ഫാ. ജിജോ പിടിയത്ത് | 2008-2009 |
110 | റവ. ഫാ. സിജോൺ കുഴിക്കാട്ടുമ്യാലിൽ | 2008-2009 |
111 | റവ. ഫാ. അജിത് പുലിക്കോട്ടിൽ തച്ചോത്ത് | 2009-2010 |
112 | റവ. ഫാ. ഷിജോ ചിരിയങ്കണ്ടത്ത് | 2009-2010 |
113 | റവ. ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ CMF | 2009-2010 |
114 | റവ. ഫാ. ടെറിൻ മുള്ളക്കര | 2010-2011 |
115 | റവ. ഫാ. ഷാന്റോ തലക്കോട്ടൂർ | 2010-2011 |
116 | റവ. ഫാ. ആന്റോ ചിറയത്ത് | 2011-2012 |
117 | റവ. ഫാ. ജോർജ്ജ് കടുവന്നൂർ MCBS | 2011-2012 |
118 | റവ. ഫാ. ജോഫി ചിറ്റിലപ്പിള്ളി | 2012-2013 |
119 | റവ. ഫാ. സോണി കിഴക്കൂടൻ | 2012-2013 |
120 | റവ. ഫാ. അനീഷ് ചിറ്റിലപ്പിള്ളി | 2013-2014 |
121 | റവ. ഫാ. ജിബിൻ താഴേക്കാടൻ | 2013-2014 |
122 | റവ. ഫാ. ഡേവിസ് പുലിക്കോട്ടിൽ | 2013-2016 |
123 | റവ. ഫാ. ജിന്റോ ചിറ്റിലപ്പിള്ളി | 2014-2015 |
124 | റവ. ഫാ. ഫെക്സിൻ കുത്തൂർ | 2014-2015 |
125 | റവ. ഫാ. ജസ്റ്റിൻ കൈതാരത്ത് | 2015-2016 |
126 | റവ. ഫാ. സാജൻ വടക്കൻ | 2015-2016 |
127 | റവ. ഫാ. ലിന്റോ തട്ടിൽ | 2016-2017 |
128 | റവ. ഫാ. സിംസൺ ചിറമ്മൽ | 2016-2017 |
129 | റവ. ഫാ. ജോർജ്ജ് എടക്കളത്തൂർ | 2016-2019 |
130 | റവ. ഫാ. ആന്റണി മേച്ചേരി | 2016-2022 |
131 | റവ. ഫാ. ആൻസൺ നീലങ്കാവിൽ | 2017-2018 |
132 | റവ. ഫാ. അനീഷ് നെല്ലിക്കൽ | 2017 |
133 | റവ. ഫാ. റിഞ്ചോ ഓലപ്പുരയ്ക്കൽ | 2018-2019 |
134 | റവ. ഫാ. ആൻസൺ കണ്ണംപള്ളിൽ OFM | 2018 |
135 | റവ. ഫാ. തോമസ് പള്ളത്ത് MCBS | 2018 |
136 | റവ. ഫാ. സജേഷ് പയ്യപ്പിള്ളി SDV | 2018 |
137 | റവ. ഫാ. ജിയോ ചെരടായി | 2019-2020 |
138 | റവ. ഫാ. നോബി അമ്പൂക്കൻ | 2019-2022 |
139 | റവ. ഫാ. പോൾ ആലപ്പാട്ട് | 2019-2022 |
140 | റവ. ഫാ. നവീൻ മുരിങ്ങാത്തേരി | 2019 |
141 | റവ. ഫാ. ജോയ്സൺ ചെറുവത്തൂർ | 2020-2021 |
142 | റവ. ഫാ. സീജൻ ചക്കാലയ്ക്കൽ | 2020-2021 |
143 | റവ. ഫാ. തോമസ് ഊക്കൻ | 2021-2022 |
144 | റവ. ഫാ. പ്രകാശ് പുത്തൂർ | 2021-2022 |
145 | റവ. ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത് | 2022 - 2025 |
146 | റവ. ഫാ. അബിജിത്ത് പടിഞ്ഞാക്കര | 2022-2023 |
147 | റവ. ഫാ. അരുൺ കാഞ്ഞിരത്തിങ്കൽ | 2022-2023 |
148 | റവ. ഫാ. ജോമോൻ താണിക്കൽ | 2023-2024 |
149 | റവ. ഫാ. സിനോജ് നീലങ്കാവിൽ | 2023-2024 |
150 | റവ. ഫാ. ഫെബിൻ ചിറയത്ത് | 2024 - 2025 |
151 | റവ. ഫാ. ഡിൻ്റോ വല്ലച്ചിറക്കാരൻ | 2024 - 2025 |