ഫാദർ റാഫേൽ വടക്കൻ വികാരിയായി പുത്തൻപള്ളിയിൽ സേവനം ആരംഭിച്ച 2003 മെയ് 1-ാം തീയതിയാണ് 5 അംഗങ്ങളോടുകൂടി ശ്രീമതി സീനാ മോഹൻ കാട്ടുകാരന്റെ നേതൃത്വത്തിൽ അൾത്താര അലങ്കരിക്കുക എന്ന സേവനം ആരംഭിച്ചത്. ഇന്ന് പൂർണ്ണ അർപ്പണബോധത്തോടെ 25 അംഗങ്ങളുമായി നടത്തിവരുന്ന ഈ അലങ്കാര ഗ്രൂപ്പ് 2023-ൽ 20 വർഷം പിന്നിടുകയാണ്. പരിശുദ്ധ വ്യാകുലമാതാവിൻ ദൈവാലയം ഒരു ബസിലിക്ക ആയതിനാൽ അയൽ ഇടവകകളിൽ നിന്നുമുള്ള അംഗങ്ങളും ഇതിൽ സേവനം അനുഷ്ഠിക്കുന്നു.