സീറോ മലബാർ സഭയിലെ അല്മായ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളുവാനുള്ള ഉദ്ദേശ്യത്താൽ രൂപം നൽകിയ സംഘടനയാണ് കത്തോലിക്കാ കോൺഗ്രസ്. കത്തോലിക്കാ സഭയുടെ അജപാലനപരമായ ദൗത്യത്തിൽ പങ്കുചേർന്ന് അല്മായരുടെ മതപരവും, സാമൂഹ്യവും, സാമുദായകവും, സാംസ്കാരികവും, കാർഷികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ താല്പര്യങ്ങളുടെ പരിരക്ഷണത്തിനും, സമുദായത്തിന്റെ സർവോന്മുഖമായ ഉൽക്കർഷത്തിനും പൊതുനന്മയ്ക്കും വേണ്ടി യജ്ഞിക്കുകയാണ് ഈ സംഘടനയുടെ മുഖ്യലക്ഷ്യം. ഈ ലക്ഷ്യത്തോടുകൂടെ പ്രവർത്തിക്കുന്ന ബസിലിക്ക കത്തോലിക്കാ കോൺഗ്രസിൽ ഇരുപതോളം അംഗങ്ങളാണുള്ളത്.