ബസിലിക്കയിലെ വിശുദ്ധ കുർബാനകളുടെ സമയക്രമത്തിന്റെ പ്രത്യേകത മൂലം അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നതിൽ കുട്ടികളോടൊപ്പം മുതിർന്ന പുരുഷന്മാരും സഹായിക്കുന്നു. അൾത്താരബാലന്മാർക്ക് എത്തിച്ചേരാൻ കഴിയാത്ത സമയങ്ങളിലുള്ള വിശുദ്ധ കുർബാനകൾക്കാണ് പ്രധാനമായും ആൾട്ടർമെൻ ശുശ്രൂഷ ചെയ്യുന്നത്. വിവിധ ദിവസങ്ങളിലായി, അൾത്താരയിൽ ഭക്തിയോടെ ശുശ്രൂഷ ചെയ്യുന്ന 17 അംഗങ്ങൾ ഇപ്പോൾ ഈ സംഘടനയിലുണ്ട്.