Loading...

ഫ്രാൻസിസ്കൻ അല്മായ സഭ

പുത്തൻപള്ളിയിൽ 1946- ലാണ് ഫ്രാൻസിസ്കൻ അല്മായ സഭ സ്ഥാപിച്ചത്. പ്രധാനമായും വ്യക്തികളുടെ ആധ്യാത്മിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നു. സംഘടനയിൽ ഇപ്പോൾ 15 അംഗങ്ങളുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ടു നാലുമണിക്ക് അംഗങ്ങൾ പ്രാർത്ഥനയ്ക്കായി വിശുദ്ധന്റെ പേരിലുള്ള “ശാന്തിധാര”യിൽ ഒരുമിച്ചു കൂടുന്നു. സൗകര്യപ്പെടുമ്പോഴെല്ലാം രോഗീ സന്ദർശനം നടത്താറുണ്ട്. അമ്പതുനോമ്പിൽ എല്ലാ വ്യാഴാഴ്ചകളിലും കുരിശിന്റെ വഴി നടത്തുന്നുണ്ട്. പ്രധാന പ്രവർത്തനം പ്രാർത്ഥനയും രോഗീ സന്ദർശനവുമാണ്.