Loading...

ലീജിയൺ ഓഫ് മേരി

1921-ൽ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിന്റെ തലേദിവസം സെപ്റ്റംബർ 7-ാം തീയതി അയർലണ്ടിലെ ഡബ്ലിൻ അതിരൂപത വൈദികൻ മൈക്കിൾ ടോഹെറും ഏതാനും അല്മായരുമൊപ്പം ബ്രദർ ഫ്രാങ്ക് ഡെഫ് ആണ് മരിയൻ സൈന്യത്തിന്റെ ആദ്യ പ്രസീദിയം സ്ഥാപിച്ചത്. സർപ്പത്തിന്റെ തല തകർത്ത മറിയത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിച്ചുകൊണ്ട് മിശിഹായുടെ രാജ്യം സ്ഥാപിതമാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഈ സംഘടനയുടെ നിയമ ഗ്രന്ഥം അനുസരിച്ച് പ്രവർത്തിക്കുന്നവർ മാതാവിന്റെ വിശേഷഗുണങ്ങളായ എളിമ, വിനയം, അനുസരണം എന്നിവ ഉള്ളവരായിരിക്കണം. ഈ സംഘടനയിൽ പ്രവർത്തിക്കുന്നവർ മരിയൻ സൈനികർ എന്നാണ് വിളിക്കപ്പെടുന്നു. ബസിലിക്കയിലെ “മാതാനികേതനിൽ” എല്ലാ ബുധനാഴ്‌ചകളിലും വൈകീട്ട് 4 മണിയ്ക്കു അംഗങ്ങളെല്ലാം ഒന്നിച്ചു കൂടി പ്രാർത്ഥിച്ചതിനു ശേഷം യോഗം കൂടുന്നു. മുപ്പതോളം അംഗങ്ങളാണ് ഇപ്പോൾ ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നത്.