തൃശ്ശൂർ പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്ക പള്ളിയുടെ കീഴിലുള്ള സെന്റ് വിൻസെന്റ് ഡി പോൾ സംഘടന 2003-ല്‍ ആരംഭിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും രണ്ട് വിഭാഗങ്ങളായാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഈ ഇടവകയിലെ പാവപ്പെട്ടവരും നിരാലംബരുമായ കുടുംബങ്ങൾ സന്ദർശിച്ചും, രോഗികളായിട്ടുള്ളവർക്കു സാമ്പത്തിക സഹായം നൽകിയും, അവരോടൊത്തു സമയം ചെലവഴിച്ചും സംഘടനയുടെ സ്ഥാപകോദ്ദേശ്യം പൂർത്തിയാക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം രോഗികളായവരെ കൂദാശകൾ സ്വീകരിക്കാൻ സഹായിക്കുകയും, ജോലി ഇല്ലാത്തവർക്ക് ജോലി അന്വേഷിച്ച് കണ്ടെത്തി നൽകുകയും, വിശ്വാസ ജീവിതത്തിൽ നിന്നും അകന്നു പോകുന്നവരെ പ്രാർത്ഥന കൊണ്ടും ത്യാഗം കൊണ്ടും ദൈവത്തിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ വിഭാഗത്തിൽ 11 പേരും പുരുഷന്മാരുടെ വിഭാഗത്തിൽ 13 പേരുമാണ് ഇപ്പോഴുള്ളത്.