Loading...

കൊക്കാല തിരുബാലസഖ്യം

വിശ്വാസപരിശീലനത്തിലെ നഴ്സറി മുതൽ ഏഴാം ക്ലാസ് ഉൾപ്പെടെയുള്ള കുട്ടികൾക്കായി കൊക്കാല യൂണിറ്റിൽ തിരുബാലസഖ്യം പ്രവർത്തിച്ചുവരുന്നു. എല്ലാ ഞായറാഴ്‌ചകളിലും വിശ്വാസപരിശീലനത്തിനു ശേഷം ബൈബിൾ ഗ്രാമമെന്ന പേരിൽ സംഘടനയിലെ അംഗങ്ങളെ ആത്മീയമായി വളർത്താനുതകുന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നു. “ക്രിസ്തുവാണ് സത്യം, രക്ഷയാണ് ലക്ഷ്യം” എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. 23 അംഗങ്ങളാണ് സംഘടനയിൽ ഉള്ളത്.