Loading...

ബസിലിക്ക തിരുബാലസഖ്യം

“ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ, അവരെ തടയരുത്; എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” എന്ന ദൈവവചനത്തെ ആധാരമാക്കി കുട്ടികളെ ഈശോയിലേക്ക് അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് തിരുബാലസഖ്യം. ബസിലിക്ക വിശ്വാസപരിശീലന യൂണിറ്റിലെ നഴ്സറി മുതൽ ഏഴാം ക്ലാസ് ഉൾപ്പെടെയുള്ള കുട്ടികൾക്കായി തിരുബാലസഖ്യം പ്രവർത്തിച്ചുവരുന്നു. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച കുഞ്ഞുങ്ങൾക്കുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രാർത്ഥനയും, യോഗവും, കളികളും, കലാപരിപാടികളും നടത്തപ്പെടുന്നു. അതുവഴി ഈശോയെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരാൻ ഈ സംഘടന സഹായിക്കുന്നു. “ക്രിസ്തുവാണ് സത്യം, രക്ഷയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ച് അറുപതോളം കുഞ്ഞുമക്കൾ ഈ സംഘടനയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.