Loading...

അൾത്താര ബാലസംഘം

വിശുദ്ധ കുർബാനയിലെ ശുശ്രൂഷകരുടെ ഈ സംഘടന, “പാപത്തേക്കാൾ മെച്ചം മരണ”മെന്ന മുദ്രാവാക്യം ഏറ്റു പറഞ്ഞുകൊണ്ട് യേശുവിനെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരുവാൻ കൗമാരക്കാരായ ആൺകുട്ടികളെ ഒരുക്കുന്നു. 10 വയസ്സു മുതൽ 15 വയസ്സുവരെ പ്രായമുള്ള, ദിവ്യകാരണ്യം സ്വീകരിച്ച ആൺകുട്ടികളെയാണ് അൾത്താരയിൽ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്നത്. ദൈവവിളി പരിപോഷണവും ഈ സംഘടനയുടെ ലക്ഷ്യമാണ്. എല്ലാമാസങ്ങളിലും ഉള്ള യോഗങ്ങളും, പരിശീലനക്ലാസുകളും, സേവന പ്രവർത്തനങ്ങളുമെല്ലാം കൂട്ടായ്മയെ വളർത്തുവാനും, ആരാധനാ സമൂഹത്തിനു നേതൃത്വം നല്കുവാനും, സമൂഹത്തിൽ ക്രിസ്തുവിനു സാക്ഷ്യം നൽകുന്ന വ്യക്തികളായി തീരുവാനും കുഞ്ഞുങ്ങളെ സജ്ജരാക്കുന്നു. മുപ്പതോളം അംഗങ്ങളാണ് ഇപ്പോൾ ഈ സംഘടനയിലുള്ളത്.