പരിശുദ്ധ അമ്മയ്ക്ക് പ്രതിഷ്ഠിതമായിരിക്കുന്ന ഈ സംഘടന “മറിയം വഴി ക്രിസ്തുവിലേക്ക്” എന്ന മുദ്രാവാക്യം കുട്ടികളുടെ ജീവിത്തിൽ പകർത്താൻ സഹായിക്കുന്നു. വിശ്വാസപരിശീലനത്തിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികളുടെ ഈ ക്രിസ്തീയ കൂട്ടായ്മ ഇടവക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. ജൂനിയർ സി. എൽ. സി. അംഗങ്ങളുടെ, എല്ലാ മാസവും നടത്തിവരുന്ന പ്രാർത്ഥനയും, യോഗവും, ചർച്ചകളും, കലാപരിപാടികളും, സേവന പ്രവർത്തനങ്ങളുമെല്ലാം കൂട്ടായ്മ വളർത്താനും, കുട്ടികളെ നേതൃത്വനിരയിൽ എത്തിക്കാനും സഹായിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾ പരസ്പരം സൗഹാർദ്ദത്തിലും സഹകരണത്തിലും വളരാനുതകുന്ന പ്രവർത്തനങ്ങളും സംഘടന ആസൂത്രണം ചെയ്യാറുണ്ട്. വൈദികരുടെയും ആനിമേറ്റേഴ്സിന്റെയും നേതൃത്വത്തിൽ 33 അംഗങ്ങളാണ് ഈ സംഘടനയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.