Loading...

മാതൃവേദി

2001 മാർച്ച് മാസത്തിലാണ് ഡോളേഴ്സ് ബസിലിക്കയിൽ മാതൃവേദി രൂപീകൃതമായത്. ബസിലിക്ക കുടുംബത്തിലെ അമ്മമാരുടെ സർവോന്മുഖമായ ഉന്നമനവും, ആത്മീയ വളർച്ചയും ലക്ഷ്യമാക്കിയാണ് മാതൃവേദി പ്രവർത്തിക്കുന്നത്. ഇതിൻറെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും, സെമിനാറുകളും, പ്രവൃത്തിപരിചയ ക്ലാസുകളും, മത്സരങ്ങളും അമ്മമാർക്കായി നടത്താറുണ്ട്. പ്രായഭേദമെന്യേ എല്ലാ അമ്മമാരുടെയും കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചു എല്ലാവിധത്തിലും അവരെ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഫൊറോനാ-അതിരൂപതാ തലങ്ങളിൽ മാതൃവേദി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും മത്സരങ്ങളിലും ബസിലിക്ക മാതൃവേദിയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. നൂറോളം അമ്മമാരുള്ള ഈ സംഘടന സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്.